അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണവുമായി മടങ്ങും: ദീപ കര്‍മാക്കര്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണവുമായി മടങ്ങും: ദീപ കര്‍മാക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2016, 09:12 pm IST
FacebookTwitterWhatsAppTelegram

റിയോ: അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണവുമായി മടങ്ങും. ഇത് ഇന്ത്യക്കാര്‍ക്ക് ദീപ കര്‍മാക്കര്‍ നല്‍കുന്ന ഉറപ്പാണ്. തീവ്രപരിശീലനത്തിന്റെയും മെയ്‌വഴക്കത്തിന്റെയും പേടിപ്പെടുത്തുന്ന കഥകള്‍ ഇന്ത്യന്‍ താരങ്ങളെ അകറ്റിനിര്‍ത്തിയിരുന്ന ജിംനാസ്റ്റിക്‌സില്‍ ഭാരതത്തിന്റെ അഭിമാനമായി മാറിയ ഇരുപത്തിരണ്ടുകാരി. റിയോയില്‍ പ്രതീക്ഷിച്ച മെഡല്‍നേട്ടം കൈവരിക്കാനായില്ലെങ്കിലും ദീപ കര്‍മാക്കറിനെപ്പോലുളള പ്രതിഭകളുടെ ഉദയം ഇന്ത്യന്‍ കായികലോകത്തിന് നല്‍കുന്ന ശുഭപ്രതീക്ഷകള്‍ ചെറുതല്ല.

ജിംനാസ്റ്റിക്‌സിലെ വോള്‍ട്ട് ഫൈനലില്‍ നാലാം സ്ഥാനത്താണ് ദീപ ഫിനീഷ് ചെയ്തത്. എന്നാല്‍ ദീപയുടെ നാലാം സ്ഥാനം മെഡല്‍നേട്ടത്തേക്കാള്‍ തിളക്കം നിറഞ്ഞതാണ്. ചൈനയുടെയും റഷ്യയുടെയുമൊക്കെ താരങ്ങള്‍ മെയ്‌വഴക്കം കൊണ്ട് വിസ്മയം സൃഷ്ടിച്ച കായിക ഇനത്തില്‍ ഇന്ത്യയ്‌ക്ക് അഭിമാനപൂര്‍വ്വം ഇനി ദീപയുടെ പേരും ഉയര്‍ത്തിക്കാട്ടാം.

റിയോയില്‍ മെഡല്‍ നേടാനാകാത്തത് തന്റെ ഹൃദയം തകര്‍ത്തുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ തന്റെ മടക്കം സ്വര്‍ണവുമായിട്ടായിരിക്കുമെന്ന് ദീപ വാക്ക് നല്‍കുന്നത്. യോഗ്യതാ റൗണ്ടില്‍ എട്ടാം സ്ഥാനക്കാരിയായി ഫൈനലില്‍ എത്തിയിട്ടും അതിന്റെ പരിഭ്രമങ്ങള്‍ ഒന്നുമില്ലാതെയാണ് ദീപ മത്സരിച്ചത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിന്റെ ആത്മവിശ്വാസം ആ ത്രിപുരക്കാരിക്ക് അക്ഷരാര്‍ഥത്തില്‍ കരുത്ത് പകരുകയായിരുന്നു. ആ കരുത്തില്‍ നിന്ന് തന്നെയാണ് ടോക്കിയോയില്‍ 2020 ല്‍ സ്വര്‍ണവുമായി മടങ്ങുമെന്ന് ദീപ ആത്മവിശ്വാസത്തോടെ പറയുന്നതും.

പരിശീലനഘട്ടത്തില്‍ പഠിച്ചതൊക്കെ റിയോയില്‍ താന്‍ പ്രയോഗികമാക്കിയതായി ദീപ പറഞ്ഞു. തന്റെ പ്രകടനവും മികച്ചതായിരുന്നു. എന്നാല്‍ മെഡല്‍ നേടാന്‍ കഴിഞ്ഞില്ല. വിജയം പോലെ തന്നെ കായികരംഗം പരാജയത്തിന്റേത് കൂടിയാണെന്ന് ദീപ പറയുന്നു. റിയോയിലെ പാഠം ഉള്‍ക്കൊണ്ട് പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ദീപയുടെ തീരുമാനം. ഒപ്പം തന്നെ ഏറെ പ്രോത്സാഹിപ്പിച്ച പരിശീലകനും ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കും സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്‌ക്കും നിറഞ്ഞ വാക്കുകളോടെ ദീപ നന്ദി പറഞ്ഞു.

0.150 പോയിന്റുകള്‍ക്കാണ് അഗര്‍ത്തല സ്വദേശിനിയായ ദീപയ്‌ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. എട്ട് പേര്‍ മത്സരിച്ച ഫൈനലില്‍ 15.066 പോയിന്റുകള്‍ നേടിയാണ് ദീപ നാലാം സ്ഥാനത്ത് എത്തിയത്. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരമാണ് ദീപ. ഭാരതത്തില്‍ നിന്നുളള കായികതാരങ്ങള്‍ക്ക് ജിംനാസ്റ്റിക്‌സ് എന്നും ഒരു ബാലികേറാമലയായിരുന്നു. ഇതാണ് ദീപ കര്‍മാക്കര്‍ തിരുത്തിയെഴുതിയത്.

ShareTweetSendShare

More News from this section

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies