ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 07:31 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: അടൂരിൽ യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ താമസിക്കുന്ന ഷെഹന (31) ആണ് മരിച്ചത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ഷെഹന ഒരു കുട്ടിയുടെ അമ്മയാണ്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനുള്ളിലെ സ്റ്റെയറിന്റെ കൈപ്പിടിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു ഷെഹനയെ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിന്റെ  മുറിവുകളുണ്ടായിരുന്നുവെന്നും രക്തം വാർന്ന നിലയിലായിരുന്നുവെന്നുമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകളുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരും തമ്മിൽ എന്താണ് സംഭവിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

വീട്ടിൽ നിന്ന് അസ്വാഭാവികമായ ബഹളവും ശബ്ദവും കേട്ടതിനെ തുടർന്ന് സമീപവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് ഷെഹനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ഷെഹനയുടെ ശരീരത്തിലെ മുറിവുകൾ മരണത്തിന് മുമ്പുള്ളതാണോ, മരണശേഷം ഉണ്ടായതാണോ എന്നതടക്കം ഫോറൻസിക് പരിശോധനയിലൂടെ വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വീട്ടിൽ നിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിക്കുന്നുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത അടൂർ പൊലീസ് എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.  മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലവും നിർണായകമാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Tags: Death
ShareTweetSendShare

More News from this section

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

Latest News

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies