റിയോ ഡി ജനീറോ: ബാഡ്മിന്റണ്‍ സെമിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പി.വി സിന്ധു. റിയോ ഒളിമ്പിക്‌സില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ വാങ് യിഹാനെ അട്ടിമറിച്ച് സെമിയിലെത്തിയ ശേഷമായിരുന്നു സിന്ധുവിന്റെ വാക്കുകള്‍.
മെഡല്‍പ്രതീക്ഷയുടെ സമ്മര്‍ദ്ദമുണ്ടോയെന്ന ചോദ്യത്തിന് മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും നല്ല കളി പുറത്തെടുത്താല്‍ സ്വാഭാവികമായി വിജയവും ഒപ്പം നില്‍ക്കുമെന്നും സിന്ധു പ്രതികരിച്ചു. ജീവിതത്തിലെ മനോഹര നിമിഷമെന്നായിരുന്നു വാങ്് യിഹാനുമായുളള മത്സര വിജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സിന്ധുവിന്റെ മറുപടി.
22-20, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്താണ് സിന്ധു. ലണ്ടന്‍ ഒളിമ്പിക്‌സിലെ രണ്ടാം സ്ഥാനക്കാരിയായിരുന്നു വാങ് യിഹാന്‍. സൈന നെഹ്‌വാളിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സെമിയിലെത്തുന്ന ഇന്ത്യന്‍ താരമാണ് സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുരയാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി.















