കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്നും രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി. കമ്പ്യൂട്ടറിന്റെ യു.പി.എസിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 6.4 കിലോ സ്വർണ്ണമാണ് പിടികൂടിയത്.
ബഹ്റൈനിൽ നിന്നു കോഴിക്കോട്ടേയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നെത്തിയ തസ്ലീം എന്ന യുവാവിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കോഴിക്കോട് സ്വദേശിയാണിയാൾ. ഇയാളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.