റിയോ ഡി ജനീറോ: ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന യോഗേശ്വര്‍ ദത്തിന് റിയോ ഒളിമ്പിക്സില്‍ യോഗ്യതാറൗണ്ടില്‍ തന്നെ തോല്‍വി. അറുപത്തിയഞ്ച് കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് യോഗേശ്വര്‍ മത്സരത്തിന് ഇറങ്ങിയത്.
മംഗോളിയയുടെ ഗാന്‍സോറിജിന്‍ മന്താക്നാരനോടാണ് യോഗേശ്വര്‍ പരാജയപ്പെട്ടത്. 3-0 ത്തിനായിരുന്നു തോല്‍വി. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു യോഗേശ്വര്‍. എന്നാല്‍ കുറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്നു.
2010 ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ഗാന്‍സോറിജിന്‍ മന്താക്നാരന്.