തിരുവനന്തപുരം: കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിയ്ക്കുന്നതിനായി ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കര്‍ നേതൃത്വം നല്കുന്ന ഫുട്ബോള്‍ അക്കാദമിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്കി.
ഓരോ വര്‍ഷവും 20 കളിക്കാര്‍ക്ക് വീതം പ്രവേശനം നല്കുന്ന റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി 20 ഏക്കറിലായിരിയ്ക്കും പ്രവര്‍ത്തിയ്ക്കുക.
അന്താരാഷ്ട്ര തലത്തിലേക്ക് കേരളത്തിലെ ഫുട്ബോള്‍ താരങ്ങളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് റസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിയിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ കിടക്കുന്ന ഇത്തരം പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാന്‍ അക്കാദമിയിലൂടെ സാധിക്കും. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഫുട്ബോളിലേക്ക് മികച്ച 100 കളിക്കാരെ സംഭാവന ചെയ്യുകയാണ് അക്കാദമിയുടെ ലക്ഷ്യം.