വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യ മത്സരം വിജയിച്ച വിൻഡീസ് പരമ്പര സ്വന്തമാക്കി. 144 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെത്തിയപ്പോഴാണ് മഴയെത്തിയത്. ഗ്രൗണ്ടിലെ നനവ് ഉണക്കാൻ സംവിധാനമില്ലാത്തതിനെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.
നേരത്തെ 40 മിനിറ്റോളം വൈകിയാണ് കളി ആരംഭിച്ചത്. മികച്ച ബൗളിംഗിലൂടെ വിൻഡീസിനെ വരിഞ്ഞുകെട്ടിയെങ്കിലും മഴ ഇന്ത്യയുടെ വിജയം തട്ടിയകറ്റി. അമേരിക്കയിലെ ആദ്യ അന്താരാഷ്ട്ര പരമ്പരയായിരുന്നു ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ളത്.