NewsGulf

ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വ്വീസുകള്‍ തുടങ്ങുന്നു

ദുബായ് : ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നു. തിരുച്ചിറപ്പള്ളിയിലേക്കും ചണ്ഡിഗഢിലേക്കുമാണ് സര്‍വീസുകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസുകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. തിരുച്ചിറപ്പളളിയിലേക്കുളള സര്‍വ്വീസ് ഈ മാസം 14 നും ചണ്ഡിഗഢിലേക്ക് 15 നുമാണ് സര്‍വ്വീസുകള്‍ ആരംഭിക്കുക.

തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് ചണ്ഡിഗഢിലേക്ക് ഉച്ചക്ക് 12.45 ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 5.15 നു ചണ്ഡിഗഢില്‍ എത്തും. തിരിച്ച് ചണ്ഡിഗഢില്‍ നിന്ന് 6.15 നു പുറപ്പെടുന്ന സര്‍വ്വീസുകള്‍ 8 മണിക്ക് ഷാര്‍ജയില്‍ എത്തും. ഷാര്‍ജയില്‍ നിന്ന് തിരുച്ചിറപള്ളിയിലേക്ക് ദിവസവും സര്‍വ്വീസുകള്‍ ഉണ്ടാകും. രാത്രി 8.35 ന് പുറപ്പെട്ട് 2.30 ന് തിരുച്ചിറപ്പള്ളിയില്‍ എത്തുകയും തിരിച്ച് 3.30 ന് പുറപ്പെട്ട് 6.30 ന് ഷാര്‍ജയില്‍ എത്തുകയും ചെയ്യും.

ഷാര്‍ജയില്‍ നിന്നു വരാണസിയിലേക്കുള്ള സര്‍വീസും ദിവസേനയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 361 കോടിയുടെ ലാഭം ഉണ്ടാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ. ശ്യാം സുന്ദര്‍ പറഞ്ഞു. ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതും പുതിയ സവീസുകളും യാത്രക്കാര്‍ വര്‍ധിച്ചതുമാണ് കമ്പനിയെ ലാഭത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈയില്‍ പുതിയ സര്‍വ്വീസുകള്‍ പ്രഖ്യാപിക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് റീജിണല്‍ മാനേജര്‍ മെല്‍വിന്‍ പി ഡിസൂസ, അറേബ്യന്‍ ട്രാവല്‍ ഏജന്‍സി മേധാവി അബ്ദുല്‍ വാഹിദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close