യൂറോപ്പ ലീഗിൽ വമ്പന്മാർക്ക് അടിതെറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഡച്ച് ക്ലബ്ബായ ഫെയ്നൂർദാണ് അട്ടിമറിച്ചത്. ഏകപക്ഷീയമായ ഒരുഗോളിനാണ് ഫെയ്നൂർദിന്‍റെ ജയം.79ാം മിനുട്ടിൽ ടി.വിലെനയാണ് ഡച്ച് ക്ലബ്ബിന്‍റെ വിജയഗോൾ നേടിയത്. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മാഞ്ചസ്റ്റർ ടീമിന് ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോവുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ ഇന്‍റർമിലാനെ ഹാപോൽ ബെയർ ഷെവ അട്ടിമറിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബെയർ ഷെവയുടെ വിജയം. ലിയോണാർഡോ വിറ്റോർ, ബാർ ബുസാഗ്ളോ എന്നിവരാണ് വലകുലുക്കിയത്.















