മറക്കാൻ കഴിയുമോ ഈ മാർക്സിസ്റ്റ് നരഹത്യയെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മറക്കാൻ കഴിയുമോ ഈ മാർക്സിസ്റ്റ് നരഹത്യയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2016, 06:33 am IST
FacebookTwitterWhatsAppTelegram

പരുമല ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥികളും എ ബി വി പി പ്രവർത്തകരുമായിരുന്ന അനു , സുജിത് , കിം കരുണാകർ എന്നിവരെ ദാരുണമായി കൊല ചെയ്ത സംഭവം നടന്നിട്ട് ഇന്നേയ്‌ക്ക് 20 വർഷം തികയുന്നു.

കലാലയത്തിന്റെ ഇടനാഴികളിൽ ദേശീയതയുടെ മഹാപ്രവാഹത്തെ നെഞ്ചോട് ചേർത്തവർ . ഒടുവിൽ പമ്പയാറിന്റെ ആഴങ്ങളിലേക്ക് ഒരിറ്റ് ശ്വാസത്തിന് ദാഹിച്ച് കൊണ്ട് ജലസമാധി അടയേണ്ടി വന്നവർ..തങ്ങളുടേതല്ലാത്തതൊന്നും ഇവിടെ വേണ്ടെന്ന കാട്ടാളത്തത്തിന് ഇരയായ മൂന്ന് പേർ , അനു , സുജിത് , കിം കരുണാകരൻ .നീതി ദേവത പോലും നിസ്സഹായയായിപ്പോയ അരുംകൊലയുടെ ഓർമ്മകളിലാണിന്ന് പരുമല ..

പരുമല കോളേജിൽ എസ് എഫ് ഐ യുടെ അപ്രമാദിത്വം എ ബി വി പി ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിനു കാരണം . 1995 ൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി എ ബി വി പി യുടെ അനു വിജയിച്ചിരുന്നു . 1996 ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിച്ച അനു 11 വോട്ടിനാണ് പരാജയപ്പെട്ടത് . ഇതാണ് സംഘർഷത്തിലേക്ക് വഴി തുറന്നത് .

1996 സെപ്റ്റംബർ 17 ന് കോളേജിനു പുറത്തു നിന്നും സംഘടിച്ചെത്തിയ ഒരു സംഘം സി പി എം പ്രവർത്തകർ വിദ്യാർത്ഥികളെ ഉള്ളിലാക്കി കോളേജിന്റെ ഗേറ്റ് പൂട്ടുകയായിരുന്നു . പോലീസ് സഹായം ആവശ്യപ്പെടാനുള്ള വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രിൻസിപ്പാൾ ചെവിക്കൊണ്ടില്ല . ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർത്ഥികളെ കൊലയാളി സംഘം പിന്തുടർന്നെത്തി ആക്രമിച്ചു .

ഗത്യന്തരമില്ലാതെ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ ശക്തമായി കല്ലെറിഞ്ഞ് നദിയിൽത്തന്നെ മുക്കിത്താഴ്‌ത്തുകയായിരുന്നു . നീന്തി രക്ഷപ്പെട്ട് ആറിനക്കരെ എത്തിയ അനുവിനെപ്പോലും അക്രമികൾ രക്ഷപ്പെടാൻ അനുവദിച്ചില്ല. ആറ്റിൽ ചാടിയ ബാക്കിയുള്ളവരെ രക്ഷിച്ചത് അക്കരെ കുളിക്കടവിൽ നിന്ന സ്ത്രീകളായിരുന്നു. അവരെയും അക്രമികൾ വിരട്ടിയോടിച്ചു.സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ്  നോക്കുകുത്തികളായിരുന്നെന്ന് സ്ഥലം എം എൽ എ ആയിരുന്ന മാമ്മൻ മത്തായി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.

parumala

മാർക്സ്സിറ്റ് കരാളതയ്‌ക്കെതിരെ പിറ്റേദിവസം കേരള നിയമ സഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി . അന്ന് സഭയിൽ ടി എം ജേക്കബ്ബ് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന നായനാർ “മരിച്ചത്‌ ആര്‍എസ്‌എസ്‌ പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?” എന്ന ക്രൂരമായ ചോദ്യവും ഉന്നയിച്ചിരുന്നു .

വിദ്യാർത്ഥികളെ കല്ലും ഇഷ്ടികയും കൊണ്ടെറിഞ്ഞു കൊല്ലുന്നതിന് ദൃക്‌സാക്ഷികളുണ്ടായിരുന്നു . എന്നാൽ ഭരണ സ്വാധീനം കൊണ്ട് തെളിവുകൾ മായ്‌ക്കപ്പെട്ടു . സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭരണയന്ത്രവും മാർക്സ്സിറ്റ് പാർട്ടിയും കൊലയാളികൾക്കു വേണ്ടി പ്രതിരോധിച്ചപ്പോൾ നീതി അകലെയാവുകയായിരുന്നു .

ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പത്തനം തിട്ട ജില്ലയിലെ പോലീസ് സേന നിരുത്തരവാദ പരമായി പെരുമാറി എന്ന് കോടതി പോലും അഭിപ്രായപ്പെട്ടു . എല്ലാ തെളിവുകളും ഇല്ലാതാക്കി കൊലപാതകികൾക്ക് സഹായമായി നിന്ന പ്രോസിക്യൂഷനും പോലീസ് സേനയ്‌ക്കുമെതിരെ കോടതി പ്രതികരിച്ചിരുന്നു . എന്നാൽ മാർക്സിസ്റ്റ് ഭരണവും പോലീസും കൊല നടത്തിയവർക്കു വേണ്ടി നിലകൊണ്ടപ്പോൾ അനീതിയുടെ ആഴങ്ങളിൽ ഒടുങ്ങാൻ ഈ കേസും വിധിക്കപ്പെട്ടു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies