Special

മറക്കാൻ കഴിയുമോ ഈ മാർക്സിസ്റ്റ് നരഹത്യയെ

പരുമല ദേവസ്വം ബോർഡ് കോളേജ് വിദ്യാർത്ഥികളും എ ബി വി പി പ്രവർത്തകരുമായിരുന്ന അനു , സുജിത് , കിം കരുണാകർ എന്നിവരെ ദാരുണമായി കൊല ചെയ്ത സംഭവം നടന്നിട്ട് ഇന്നേയ്ക്ക് 20 വർഷം തികയുന്നു.

കലാലയത്തിന്റെ ഇടനാഴികളിൽ ദേശീയതയുടെ മഹാപ്രവാഹത്തെ നെഞ്ചോട് ചേർത്തവർ . ഒടുവിൽ പമ്പയാറിന്റെ ആഴങ്ങളിലേക്ക് ഒരിറ്റ് ശ്വാസത്തിന് ദാഹിച്ച് കൊണ്ട് ജലസമാധി അടയേണ്ടി വന്നവർ..തങ്ങളുടേതല്ലാത്തതൊന്നും ഇവിടെ വേണ്ടെന്ന കാട്ടാളത്തത്തിന് ഇരയായ മൂന്ന് പേർ , അനു , സുജിത് , കിം കരുണാകരൻ .നീതി ദേവത പോലും നിസ്സഹായയായിപ്പോയ അരുംകൊലയുടെ ഓർമ്മകളിലാണിന്ന് പരുമല ..

പരുമല കോളേജിൽ എസ് എഫ് ഐ യുടെ അപ്രമാദിത്വം എ ബി വി പി ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിനു കാരണം . 1995 ൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായി എ ബി വി പി യുടെ അനു വിജയിച്ചിരുന്നു . 1996 ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി മത്സരിച്ച അനു 11 വോട്ടിനാണ് പരാജയപ്പെട്ടത് . ഇതാണ് സംഘർഷത്തിലേക്ക് വഴി തുറന്നത് .

1996 സെപ്റ്റംബർ 17 ന് കോളേജിനു പുറത്തു നിന്നും സംഘടിച്ചെത്തിയ ഒരു സംഘം സി പി എം പ്രവർത്തകർ വിദ്യാർത്ഥികളെ ഉള്ളിലാക്കി കോളേജിന്റെ ഗേറ്റ് പൂട്ടുകയായിരുന്നു . പോലീസ് സഹായം ആവശ്യപ്പെടാനുള്ള വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രിൻസിപ്പാൾ ചെവിക്കൊണ്ടില്ല . ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർത്ഥികളെ കൊലയാളി സംഘം പിന്തുടർന്നെത്തി ആക്രമിച്ചു .

ഗത്യന്തരമില്ലാതെ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചവരെ ശക്തമായി കല്ലെറിഞ്ഞ് നദിയിൽത്തന്നെ മുക്കിത്താഴ്ത്തുകയായിരുന്നു . നീന്തി രക്ഷപ്പെട്ട് ആറിനക്കരെ എത്തിയ അനുവിനെപ്പോലും അക്രമികൾ രക്ഷപ്പെടാൻ അനുവദിച്ചില്ല. ആറ്റിൽ ചാടിയ ബാക്കിയുള്ളവരെ രക്ഷിച്ചത് അക്കരെ കുളിക്കടവിൽ നിന്ന സ്ത്രീകളായിരുന്നു. അവരെയും അക്രമികൾ വിരട്ടിയോടിച്ചു.സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ്  നോക്കുകുത്തികളായിരുന്നെന്ന് സ്ഥലം എം എൽ എ ആയിരുന്ന മാമ്മൻ മത്തായി നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.

parumala

മാർക്സ്സിറ്റ് കരാളതയ്ക്കെതിരെ പിറ്റേദിവസം കേരള നിയമ സഭയിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി . അന്ന് സഭയിൽ ടി എം ജേക്കബ്ബ് അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന നായനാർ “മരിച്ചത്‌ ആര്‍എസ്‌എസ്‌ പിള്ളേരല്ലേ. അതില്‍ ഓനെന്താ കാര്യം ?” എന്ന ക്രൂരമായ ചോദ്യവും ഉന്നയിച്ചിരുന്നു .

വിദ്യാർത്ഥികളെ കല്ലും ഇഷ്ടികയും കൊണ്ടെറിഞ്ഞു കൊല്ലുന്നതിന് ദൃക്‌സാക്ഷികളുണ്ടായിരുന്നു . എന്നാൽ ഭരണ സ്വാധീനം കൊണ്ട് തെളിവുകൾ മായ്ക്കപ്പെട്ടു . സത്യസന്ധമായി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭരണയന്ത്രവും മാർക്സ്സിറ്റ് പാർട്ടിയും കൊലയാളികൾക്കു വേണ്ടി പ്രതിരോധിച്ചപ്പോൾ നീതി അകലെയാവുകയായിരുന്നു .

ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും പത്തനം തിട്ട ജില്ലയിലെ പോലീസ് സേന നിരുത്തരവാദ പരമായി പെരുമാറി എന്ന് കോടതി പോലും അഭിപ്രായപ്പെട്ടു . എല്ലാ തെളിവുകളും ഇല്ലാതാക്കി കൊലപാതകികൾക്ക് സഹായമായി നിന്ന പ്രോസിക്യൂഷനും പോലീസ് സേനയ്ക്കുമെതിരെ കോടതി പ്രതികരിച്ചിരുന്നു . എന്നാൽ മാർക്സിസ്റ്റ് ഭരണവും പോലീസും കൊല നടത്തിയവർക്കു വേണ്ടി നിലകൊണ്ടപ്പോൾ അനീതിയുടെ ആഴങ്ങളിൽ ഒടുങ്ങാൻ ഈ കേസും വിധിക്കപ്പെട്ടു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close