കൊച്ചി: ആയോധന കലയിലൂടെ ജീവിത ശൈലീരോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഹൈറേഞ്ചിലെ മലയോര ജനത. യോഗയ്ക്ക് പിന്നാലെ ചൈനീസ് കുങ്ഫുവിലൂടെ കുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ആരോഗ്യ ജീവിതത്തിനൊപ്പം സ്വയരക്ഷയും ഇതിലൂടെ സ്വായത്തമാക്കുന്നത്.
ഷുഗറും പ്രഷറും അടക്കമുള്ള ജീവിത ശൈലീ രോഗങ്ങള്‍ മലയോര ജനതയെ കീഴക്കുകയാണ്. ഈ സാഹചര്യത്തിലാണ് യോഗയ്ക്ക് പിന്നാലെ ചൈനീസ് കുങ്ഫുവിനും ഇവിടെ പ്രചാരം വർദ്ധിക്കുന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളും എന്നു വേണ്ട പ്രായമായവരും ഇന്നു കുങ്ഫുവിനെ സ്വായത്തമാക്കാനുള്ള തിരക്കിലാണ്. മനുഷ്യനില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഉണ്ടാകുന്ന അക്രമങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗമാണ് ഇവര്‍ പ്രധാനമായും അഭ്യസിക്കുന്നത്.
കുങ്ഫു പരിശീലത്തിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതായി ഇവര്‍ പറയുന്നു. കുങ്ഫുവിനു പ്രിയമേറിയതോടെ നിരവധി പരിശീലന കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഹൈറേഞ്ചില്‍ സജീവമാകുന്നത്.