NewsGulf

ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ഇനി ഓണ്‍ലൈനിലൂടെ മാത്രം

ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ഇനി ഓണ്‍ലൈനിലൂടെ മാത്രം. വെബ്‌സൈറ്റ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്ക് ഗതാഗത ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസില്‍ നേരിട്ടെത്താതെ ലൈസന്‍സ് സ്വന്തമാക്കാനുളള സംവിധാനമാണ് ഒരുക്കിയിട്ടുളളതെന്ന് ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

ലൈസന്‍സിനായുളള ടെസ്റ്റുകള്‍ പാസായിക്കഴിഞ്ഞാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പേരും ബാക്കി വിവരങ്ങളും രജിസ്റ്റര്‍ ചെയ്യാം. www.moi.gov.ae എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രേഖകളുടെ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ലൈസന്‍സ് വെബ്‌സൈറ്റില്‍ അപ്്‌ലോഡ് ചെയ്യും.

നേരത്തെ കൊറിയര്‍ മാര്‍ഗമായിരുന്നു ലൈസന്‍സ് വിതരണം ചെയ്തിരുന്നത്. ഇതിനായി നിശ്ചിതസംഖ്യ ഫീസായി ഈടാക്കുകയും ചെയ്തിരുന്നു. ലൈസന്‍സ് വിതരണം ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ഈ ഫീസും ഒഴിവാക്കി.

ലൈസന്‍സിനായുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കമെന്ന് ഷാര്‍ജ പൊലീസ് വിശദീകരിച്ചു. ഇതിനായി ആഭ്യന്തരമന്ത്രാലയം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close