ജനസംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ ? പരിഹസിച്ച ഇ എം എസിനെ ഞെട്ടിച്ച് പങ്കെടുത്തത് ഇരട്ടിയിലധികം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജനസംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ ? പരിഹസിച്ച ഇ എം എസിനെ ഞെട്ടിച്ച് പങ്കെടുത്തത് ഇരട്ടിയിലധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2016, 10:58 am IST
FacebookTwitterWhatsAppTelegram

1967 ൽ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്താനുള്ള നിർദ്ദേശത്തെ ഭയാശങ്കകളോടെയാണ് അന്നത്തെ ജനസംഘം നേതാക്കൾ സ്വീകരിച്ചത് . അധികാരത്തിന്റെ തണലില്ലാതെ കടുത്ത എതിർപ്പുകൾ അതിജീവിച്ച് നിലനിന്നിരുന്ന കേരളത്തിലെ ജനസംഘത്തിന് ഇത്തരമൊരു ബൃഹത് സമ്മേളനം നടത്താൻ കഴിയുമോ എന്നായിരുന്നു സംശയം . സമ്മേളനം കാര്യക്ഷമമായി നടത്താൻ കെൽപ്പും പരിചയവുമുള്ള ആരെയെങ്കിലും ഒരാളെ ദേശീയ നേതൃത്വത്തിൽ നിന്നയയ്‌ക്കണം എന്ന് ആവശ്യപ്പെട്ട തനിക്ക് ദീനദയാൽ ഉപാദ്ധ്യായയിൽ നിന്ന് കിട്ടിയ മറുപടി ഒ രാജഗോപാൽ ആത്മകഥയിൽ കുറിച്ചിട്ടുണ്ട് .

എന്തിനൊരാളെയാക്കണം . ഞാൻ രണ്ടുപേരെ തരാം . ഒന്ന് .. ശ്രീ പി പരമേശ്വരൻ , രണ്ട് : ശ്രീ ഒ രാജഗോപാൽ

ഇങ്ങനെ പറഞ്ഞെങ്കിലും മഹാരാഷ്‌ട്രയിൽ നിന്നുള്ള ദേശീയ നേതാവായ ഭാവുറാവു ഗോഡ്ബാലെയെ ദീനദയാൽജി കേരളത്തിലേക്കയച്ചു. സമ്മേളനത്തിന്റെ ആദ്യന്തം മേൽ നോട്ടം വഹിച്ച് ഗോഡ്ബാലെ കോഴിക്കോട് തന്നെ ഉണ്ടാവുകയും ചെയ്തു.

രാജ്യത്ത് ഭക്ഷ്യക്ഷാമം നേരിട്ട കാലമായിരുന്നു 1967 . ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടു പോകുന്നതിന് നിയന്ത്രണമുണ്ടായിരുന്നു . അയ്യായിരം പേർക്ക് ഭക്ഷണമെങ്ങനെ നൽകുമെന്നത് ചോദ്യമായി അവശേഷിച്ചു. സർക്കാരിന്റെ സഹായമില്ലാതെ ഭക്ഷ്യ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വന്നതോടെ മുഖ്യമന്ത്രിയായിരുന്ന ഈ എം എസിനെ കാണാൻ നേതാക്കൾ തീരുമാനിച്ചു. അയ്യായിരം പേർക്ക് ഭക്ഷണത്തിനുള്ള റേഷൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം

ജന സംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ എന്ന പരിഹാസത്തോടെയായിരുന്നു ഈ എം എസ് ജനസംഘം നേതാക്കളുടെ ആവശ്യം കേട്ടത് . റേഷൻ അനുവദിച്ചതുമില്ല . പാലക്കാട് നിന്ന് ശേഖരിച്ച അരി എത്തിക്കാൻ എന്തായാലും സർക്കാർ അനുമതി നൽകി.

കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ പന്തൽ കെട്ടിയായിരുന്നു സമ്മേളനം . അയ്യായിരം പേരെ പ്രതീക്ഷിച്ച് ആരംഭിച്ച രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ രജിസ്ട്രേഷൻ ചെയ്തത് പതിമൂവായിരം പേർ . പരിഹസിച്ച ഇ എം എസിന്റെ യും മറ്റ് രാഷ്‌ട്രീയപാർട്ടി നേതാക്കളുടേയും വായടച്ച ആവേശകരമായ സമ്മേളനമായിരുന്നു ഡിസംബർ 30 , 31, ജനുവരി 1 തീയതികളിൽ നടന്നത് .ജനുവരി 1 ന് വൻ ജനാവലി പങ്കെടുത്ത റാലിയും അരങ്ങേറി. സമ്മേളനത്തിന്റെ അഭൂതപൂർവ്വമായ പങ്കാളിത്തം കണ്ട് ഗംഗാനദി തെക്കോട്ടേക്കൊഴുകി വന്ന പ്രതീതി എന്നായിരുന്നു പത്രങ്ങളിലെ വാർത്തകൾ.

49 വർഷങ്ങൾക്ക് ശേഷം ദേശീയ കൗൺസിൽ കോഴിക്കോട് നടക്കുമ്പോൾ ജനസംഘത്തിന്റെ തുടർച്ചയായ ഭാരതീയ ജനതപാർട്ടി ഭാരതം ഭരിക്കുകയാണ് . കേരളത്തിൽ ആദ്യമായി നിയമസഭയിൽ ഒരംഗത്തെ പ്രതിഷ്ഠിക്കാനും ബിജെപിക്കായി . പരിഹസിച്ചവരാകട്ടെ ഇന്ന് രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലും .

Share4TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies