Special

ജനസംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ ? പരിഹസിച്ച ഇ എം എസിനെ ഞെട്ടിച്ച് പങ്കെടുത്തത് ഇരട്ടിയിലധികം

1967 ൽ ദേശീയ സമ്മേളനം കോഴിക്കോട്ട് നടത്താനുള്ള നിർദ്ദേശത്തെ ഭയാശങ്കകളോടെയാണ് അന്നത്തെ ജനസംഘം നേതാക്കൾ സ്വീകരിച്ചത് . അധികാരത്തിന്റെ തണലില്ലാതെ കടുത്ത എതിർപ്പുകൾ അതിജീവിച്ച് നിലനിന്നിരുന്ന കേരളത്തിലെ ജനസംഘത്തിന് ഇത്തരമൊരു ബൃഹത് സമ്മേളനം നടത്താൻ കഴിയുമോ എന്നായിരുന്നു സംശയം . സമ്മേളനം കാര്യക്ഷമമായി നടത്താൻ കെൽപ്പും പരിചയവുമുള്ള ആരെയെങ്കിലും ഒരാളെ ദേശീയ നേതൃത്വത്തിൽ നിന്നയയ്ക്കണം എന്ന് ആവശ്യപ്പെട്ട തനിക്ക് ദീനദയാൽ ഉപാദ്ധ്യായയിൽ നിന്ന് കിട്ടിയ മറുപടി ഒ രാജഗോപാൽ ആത്മകഥയിൽ കുറിച്ചിട്ടുണ്ട് .

എന്തിനൊരാളെയാക്കണം . ഞാൻ രണ്ടുപേരെ തരാം . ഒന്ന് .. ശ്രീ പി പരമേശ്വരൻ , രണ്ട് : ശ്രീ ഒ രാജഗോപാൽ

ഇങ്ങനെ പറഞ്ഞെങ്കിലും മഹാരാഷ്ട്രയിൽ നിന്നുള്ള ദേശീയ നേതാവായ ഭാവുറാവു ഗോഡ്ബാലെയെ ദീനദയാൽജി കേരളത്തിലേക്കയച്ചു. സമ്മേളനത്തിന്റെ ആദ്യന്തം മേൽ നോട്ടം വഹിച്ച് ഗോഡ്ബാലെ കോഴിക്കോട് തന്നെ ഉണ്ടാവുകയും ചെയ്തു.

രാജ്യത്ത് ഭക്ഷ്യക്ഷാമം നേരിട്ട കാലമായിരുന്നു 1967 . ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടു പോകുന്നതിന് നിയന്ത്രണമുണ്ടായിരുന്നു . അയ്യായിരം പേർക്ക് ഭക്ഷണമെങ്ങനെ നൽകുമെന്നത് ചോദ്യമായി അവശേഷിച്ചു. സർക്കാരിന്റെ സഹായമില്ലാതെ ഭക്ഷ്യ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വന്നതോടെ മുഖ്യമന്ത്രിയായിരുന്ന ഈ എം എസിനെ കാണാൻ നേതാക്കൾ തീരുമാനിച്ചു. അയ്യായിരം പേർക്ക് ഭക്ഷണത്തിനുള്ള റേഷൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം

ജന സംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ എന്ന പരിഹാസത്തോടെയായിരുന്നു ഈ എം എസ് ജനസംഘം നേതാക്കളുടെ ആവശ്യം കേട്ടത് . റേഷൻ അനുവദിച്ചതുമില്ല . പാലക്കാട് നിന്ന് ശേഖരിച്ച അരി എത്തിക്കാൻ എന്തായാലും സർക്കാർ അനുമതി നൽകി.

കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ പന്തൽ കെട്ടിയായിരുന്നു സമ്മേളനം . അയ്യായിരം പേരെ പ്രതീക്ഷിച്ച് ആരംഭിച്ച രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ രജിസ്ട്രേഷൻ ചെയ്തത് പതിമൂവായിരം പേർ . പരിഹസിച്ച ഇ എം എസിന്റെ യും മറ്റ് രാഷ്ട്രീയപാർട്ടി നേതാക്കളുടേയും വായടച്ച ആവേശകരമായ സമ്മേളനമായിരുന്നു ഡിസംബർ 30 , 31, ജനുവരി 1 തീയതികളിൽ നടന്നത് .ജനുവരി 1 ന് വൻ ജനാവലി പങ്കെടുത്ത റാലിയും അരങ്ങേറി. സമ്മേളനത്തിന്റെ അഭൂതപൂർവ്വമായ പങ്കാളിത്തം കണ്ട് ഗംഗാനദി തെക്കോട്ടേക്കൊഴുകി വന്ന പ്രതീതി എന്നായിരുന്നു പത്രങ്ങളിലെ വാർത്തകൾ.

49 വർഷങ്ങൾക്ക് ശേഷം ദേശീയ കൗൺസിൽ കോഴിക്കോട് നടക്കുമ്പോൾ ജനസംഘത്തിന്റെ തുടർച്ചയായ ഭാരതീയ ജനതപാർട്ടി ഭാരതം ഭരിക്കുകയാണ് . കേരളത്തിൽ ആദ്യമായി നിയമസഭയിൽ ഒരംഗത്തെ പ്രതിഷ്ഠിക്കാനും ബിജെപിക്കായി . പരിഹസിച്ചവരാകട്ടെ ഇന്ന് രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലും .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close