കൊച്ചി: രാജ്യത്തെ പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി. കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങള്‍ നടന് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ നയിക്കുന്ന ടീമുകളാണ് മത്സരിക്കുന്നത്.
ജയറാമിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന കേരള റോയല്‍സില്‍ കുഞ്ചാക്കോ ബോബന്, നരേന്, സൈജു കുറുപ്പ്, പാര്‍വ്വതി നമ്പ്യാര്‍, തുടങ്ങി പത്ത് താരങ്ങളാണ് ഉളളത്. കേരളാ റോയല്‍സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസ് അടക്കമുള്ള താരങ്ങള്‍ ടീമിന് ആവേശം പകരാന്‍ എത്തിയിരുന്നു.
കൊച്ചി കൂടാതെ ചെന്നൈ,ബാംഗ്ലൂര്‍ ഹൈദരാബാദ് എന്നിവടങ്ങളില്‍ വച്ചാണ് ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. നവംബര്‍ 12 ന് മലേഷ്യയില്‍ ഫൈനല്‍ നടക്കും