കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. പതിനൊന്ന് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി.
മാനന്തേരിക്കടുത്ത് കാവിന്മൂലയിലും ചെറുവാഞ്ചേരി മണിയാറ്റയിലും ആറളം പഞ്ചായത്തിലെ വീര്പ്പാടിലുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കാവിന്മൂലയിലെ മൂന്ന് വീടുകളും മണിയാറ്റയില്‍ നാല് വീടുകളുമാണ് പൂര്‍ണമായി തകര്‍ന്നത്. സമീപത്തുള്ള മരങ്ങള്‍ കടപുഴകി വീണായിരുന്നു കൂടുതല്‍ നാശങ്ങളും സംഭവിച്ചത്.
നിരവധി വീടുകളുടെ ഓടുകള്‍ കാറ്റില്‍ പറന്നുപോയി. ഫയര്‍ഫോഴ്സ് എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ കടപുഴകിവീണതിനാല് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. വീര്‍പ്പാട് പ്രദേശത്താണ് കൂടുതല്‍ കൃഷിനാശമുണ്ടായത്. റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.