യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരിറങ്ങും. ഗ്രൂപ്പ് എഫിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ബൊറൂസിയ ഡോർട്ട് മുണ്ടാണ്. ബൊറൂസിയയുടെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇഡുന പാർക്കിലാണ് മത്സരം.
അതുകൊണ്ട് തന്നെ റയലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ബുണ്ടസ് ലീഗയില്‍ അസാമാന്യ മുന്നേറ്റം നടത്തുന്ന ബൊറൂസിയയ്ക്ക് തന്നെയാണ് സാഹചര്യങ്ങള്‍ അനുസരിച്ച് മുന്‍തൂക്കം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫോമിലല്ലാത്തതും കാസിമിറോയും മാഴ്സെലോയും പരിക്കിന്റെ പിടിയിലായതും റയലിനെ കുഴക്കുന്നു. ജര്‍മ്മനിയില്‍ വെച്ച് കളിച്ച 30 മത്സരങ്ങളില്‍ വെറും 4 എണ്ണത്തില്‍ മാത്രമാണ് റയൽ ജയിച്ചത്.
മറ്റ് മത്സരങ്ങളിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോയെ നേരിടും. മൊണാക്കോ, ബയർ ലെവർകൂസനുമായും യുവന്റസ്, ഡൈനാമോ സാഗ്രെബുമായും കൊമ്പുകോർക്കും.