യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും അത് ലറ്റിക്കൊ മാഡ്രിഡും പ്രീക്വാർട്ടറിൽ.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സലോണ ബൊറൂസിയയെ തകർത്തു. ഏകപക്ഷീയമായ ഒരു ഗോളിന് അത് ലറ്റിക്കോ മാഡ്രിഡ് ബയേൺ മ്യൂണിക്കിനെയും, എതിരാല്ലാത്ത രണ്ട് ഗോളിന് ആഴ്സണൽ ബാസലിനെയും വീഴ്ത്തി.
ആദ്യ പകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്സലോണയുടെ തിരിച്ചുവരവ്.65 ാം മിനിട്ടിൽ ആർദ ടുറാന്റെ ഗോളിൽ ബാഴ്സ ഒപ്പമെത്തി.
73 ാം മിനിട്ടിൽ ബെർണാബു, ബൊറൂസിയയുടെ വലകുലുക്കിയതോടെ ബാഴ്സലോണ ലീഡുയർത്തി. സമനില ഗോൾ നേടാൻ ബൊറൂസിയ കിണഞ്ഞു ശ്രമിച്ചെങ്കിലും അതെല്ലാം ബാഴ്സയുടെ പ്രതിരോധകോട്ടയിൽ തട്ടിയകന്നു.
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അത് ലറ്റിക്കോ മാഡ്രിഡിന്റെ ജയം. ഫെരേര കരസ്കോയുടെ ഗോളിൽ ശക്തരായ ബയേൺ മ്യൂണിക്കിനെ തകർത്തായിരുന്നു മാഡ്രിഡിന്റെ പ്രീ ക്വാർട്ടർ പ്രവേശനം.
എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണൽ ബാസലിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റർ സിറ്റി കെൽറ്റിക്ക് മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി.