വരുന്നു സൂപ്പർ ഫുട്ബോൾ… കാൽപ്പന്തുകളിയുടെ ആവേശത്തിൽ ലോകത്തിന്റെ ശ്രദ്ധ ഇനി ഇന്ത്യയിലേക്ക്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിന് നാളെ തുടക്കമാകും. ഡിസംബർ 18നാണ് കലാശപ്പോരാട്ടം.
വിദേശ മൈതാനങ്ങളിലെ സോക്കർ യുദ്ധങ്ങളിൽ പാറിനടന്ന സൂപ്പർ താരങ്ങൾ ഇന്ത്യൻ പുൽത്തകിടികളിൽ ചുവട് വയ്ക്കുമ്പോൾ ആരാധകർ ആവേശത്തിലാകും.
കഴിഞ്ഞ രണ്ട് സീസണിലേയും പോലെ എട്ട് ടീമുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കൊമ്പുകോർക്കുക. വിദേശ മണ്ണിൽ പരിശീലനവും സന്നാഹവും പൂർത്തിയാക്കി ടീമുകൾ ബൂട്ട് കെട്ടാനൊരുങ്ങുമ്പോൾ, മത്സരങ്ങൾ തീപാറുമെന്നുറപ്പ്.
മികച്ച താരനിരയെ കളത്തിലിറക്കാൻ ടീമുകൾ കച്ചകെട്ടിക്കഴിഞ്ഞു.
ലോക ഫുട്ബോളിലെ മിന്നും താരങ്ങളുടെ മികച്ച ട്രിബ്ലിങ്… ടാക്ലിങ്… സുന്ദരമായ ഗോളുകൾ…
കിരീട പോരാട്ടത്തിന് കടുപ്പമേറും എന്നുറപ്പ്.