ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെമിയില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചത്.
കളിയുടെ തുടക്കം മുതല്‍ തന്നെ ഇന്ത്യ ആധിപത്യം നിലനിര്‍ത്തി. അഞ്ചാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പാക് വല വീണ്ടും കുലുങ്ങി. 2-0ന് എന്ന നിലയിലാണ് ആദ്യ പകുതി അവസാനിച്ചത്.
രണ്ടാം പകുതിയിലും ഇന്ത്യ തങ്ങളുടെ മേധാവിത്വം തുടര്‍ന്നു. തുടക്കത്തില്‍ തന്നെ പാക് വല വീണ്ടും കുലുങ്ങി. എന്നാല്‍ തങ്ങളുടെ മുഴുവന്‍ ശക്തിയെടുത്ത് പ്രയത്നിച്ചുവെങ്കിലും ഇന്ത്യന്‍ പ്രതിരോധക്കോട്ട ഭേദിയ്ക്കാന്‍ പാകിസ്ഥാന് അവസാന നിമിഷം വരെ കാത്തിരിയ്ക്കേണ്ടി വന്നു.
ഫൈനലില്‍ ബംഗ്ലാദേശാവും ഇന്ത്യയുടെ എതിരാളികള്‍.