കൊൽക്കത്ത: ന്യൂസിലൻഡിനെതിരായ കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്ക് 339 റൺസിന്റെ ലീഡായി. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന നിലയിലാണ് ഇന്ത്യ. 39 റൺസുമായി സാഹയും 8 റൺസുമായി ഭുവനേശ്വർ കുമാറുമാണ് ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യയ്ക്ക് രോഹിത് ശർമ്മ- വൃദ്ധിമാൻ സാഹ കൂട്ടുകെട്ടാണ് തുണയായത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 103 റൺസ് നേടി. രോഹിത് ശർമ്മ 82 റൺസെടുത്ത് പുറത്തായി. നായകൻ വിരാട് കോഹ് ലി 45 റൺസെടുത്തു. ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡ് 204 റൺസിന് പുറത്തായി.
ന്യൂസിലൻഡിനു വേണ്ടി മൈക്കിൾ സാന്റ്നറും മാറ്റ് ഹെൻറിയും മൂന്ന് വിക്കറ്റുകളും ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റും വീഴ്ത്തി.