സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്ക് തിരിച്ചടി. സെൽറ്റ വിഗോ ചാമ്പ്യന്മാരെ അട്ടിമറിച്ചു. 4-3 നായിരുന്നു സെൽറ്റ വിഗോയുടെ ജയം. ആദ്യ പകുതിയിൽ ബാഴ്സ വഴങ്ങിയ സെൽഫ് ഗോളുൾപ്പെടെ മൂന്ന് ഗോളുകൾക്ക് സെൽറ്റ മുന്നിലെത്തിയിരുന്നു.
രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ബാഴ്സ മത്സരത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ 77ആം മിനിറ്റിൽ പാബ്ലോ ഹെർണാണ്ടസ് സെൽറ്റയ്ക്കായി നാലാം ഗോൾ സ്വന്തമാക്കി. 87ആം മിനിറ്റിൽ പിക്വെ മൂന്നാമതും സ്കോർ ചെയ്തെങ്കിലും, ബാഴ്സയ്ക്ക് സമനില പിടിക്കാനായില്ല.