കൊൽക്കത്ത: കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 376 റൺസ് വിജയലക്ഷ്യം. ലക്ഷ്യത്തിലെത്താൻ ന്യൂസിലൻഡിന് മുന്നിൽ രണ്ട് ദിവസം ബാക്കിയുണ്ട്. നാലാം ദിനം ഉച്ചയൂണിന് പിരിയുമ്പോൾ കിവീസ് വിക്കറ്റ് നഷ്ടപ്പെടാതെ 55 റൺസ് എന്ന നിലയിലാണ്. 31 റൺസുമായി ടോം ലാഥവും 24 റൺസുമായി മാർട്ടിൻ ഗുപ്റ്റിലുമാണ് ക്രീസിൽ.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. 23 റൺസ് എടുത്ത ഭുവനേശ്വറിന്റെയും ഒരു റൺസെടുത്ത മുഹമ്മദ് ഷമിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. 58 റൺസുമായി വൃദ്ധിമാൻ സാഹ പുറത്താവാതെ നിന്നു.
കിവീസിനുവേണ്ടി ബോള്‍ട്ട്, ഹെന്റി, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വീതവും വാഗ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.