കൊച്ചി: ആവേശത്തിന്റെ കൊടുമുടിയിലാണ് കൊച്ചി, ഐ എസ് എല്ലിന്റെ പന്തുരുളാന്‍ മിനിറ്റുകള്‍ ശേഷിക്കെ എല്ലാക്കണ്ണും കലൂര്‍ സ്റ്റേഡിയത്തിലേക്ക്. ഗ്യാലറിയെ മഞ്ഞക്കടലാക്കി കാണികൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെ മുന്നില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല.
ആദ്യ സീസണിലെ ചാമ്പ്യന്മാരായ അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. വൈകിട്ട് ഏഴ് മണിയ്ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടേറ്റ തോല്‍വിയുടെ ക്ഷീണമകറ്റാനാകും മഞ്ഞപ്പട ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ ചെന്നൈന് എഫ് സി യോട് സമനില വഴങ്ങിയ കൊല്‍ക്കത്തയും ജയിക്കാനാകും ഇന്നിറങ്ങുക.
ഇന്നത്തെ മത്സരം കാണാൻ ടീമുടമകളായ സച്ചിന്, നാഗാര്‍ജുന, ചിരഞ്ജീവി എന്നിവരെല്ലാം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ.