ചെന്നൈ: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിക്ക് തോൽവി. ഡൽഹി ഡൈനാമോസിനോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചെന്നൈയിൻ തോറ്റത്. ഡൽഹിക്കായി ബ്രസീലിയൻ താരം മാഴ്സിലിന്യോ ഇരട്ട ഗോൾ നേടി. 26,34 മിനിട്ടുകളിലായിരുന്നു ഗോളുകൾ. ബദാര ബാദ്ജിയാണ് ഡൽഹിയുടെ മൂന്നാം ഗോൾ നേടിയത്.ചെന്നൈ ടീമിനായി ഡുഡു ആശ്വാസ ഗോൾ കണ്ടെത്തി.
ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്.സിയെ നേരിടും. ലീഗിൽ തുടർച്ചയായ മൂന്നാം ജയമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.