കൊച്ചി: സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വീണ്ടും ബ്ലാസ്റ്റേഴ്സ്. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഗോള്‍രഹിത സമനിലയിലൂടെ സ്വന്തമാക്കിയ ഒരു പോയിന്റ് കൊണ്ട് ബ്ലാസ്റ്റേഴ്സിന് തൃപ്തിപ്പെടേണ്ടി വന്നു.
സ്വന്തം ഗ്രൗണ്ടില്‍ ജയിക്കാവുന്ന മത്സരമാണ് ബ്ലാസ്റ്റേഴ്സ് കൈവിട്ടത്. അന്റോയിന്‍ ജര്മ്മനൊപ്പം മൈക്കല്‍ ചോപ്രയെ ആദ്യ ഇലവനിലിറക്കിയിട്ടും ടീമിന് ഗോളടിക്കാനായില്ല. മുന്നേറ്റനിരയാണ് നിരാശപ്പെടുത്തിയത്. മൈക്കല്‍ ചോപ്ര ഒന്നിലധികം അവസരങ്ങളാണ് പാഴാക്കിയത്. മധ്യനിരയില്‍ ഭാവനാസമ്പന്നമായ നീക്കങ്ങള്‍ ഇല്ലാതിരുന്നതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
ആദ്യ പതിനഞ്ച് മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വമ്പന്‍ ആക്രമണത്തിന്റെ സൂചന നല്കി ഗാലറിയില്‍ ആവേശം വിതറിയെങ്കിലും പിന്നീട് ഡല്‍ഹി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. സീസണിലെ മൂന്നാമത്തെ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്താണ് കേരളാ ടീം.