വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻ‌ഷിപ്പിന് ആവേശോജ്ജ്വലമായ തുടക്കം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻ‌ഷിപ്പിന് ആവേശോജ്ജ്വലമായ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2016, 05:32 pm IST
FacebookTwitterWhatsAppTelegram

പാറശ്ശാല: 27ആമത് വിദ്യാഭാരതി ദേശീയ കബഡി ചാമ്പ്യൻഷിപ്പിന് പാറശ്ശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ ആവേശോജ്ജ്വലമായ തുടക്കം.

യുവതാരങ്ങൾക്ക് ആവേശം പകർന്നു കൊണ്ട് പ്രശസ്ത ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്നു രാവിലെ പാറശ്ശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ അങ്കണത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് രാജ്യത്തിന്റെ വിവിധകോണുകളിൽ നിന്നെത്തിയ എഴുനൂറിൽ പരം മത്സരാർത്ഥികളും കബഡി സ്‌നേഹികളും സാക്ഷ്യം വഹിച്ചു.

നിറഞ്ഞ കൈയ്യടിയോടെയാണ് അഞ്ജു ബോബി ജോർജ്ജിനെ കുട്ടികൾ സ്വീകരിച്ചത്. വിദ്യാഭാരതി ദക്ഷിണക്ഷേത്രം പ്രസിഡന്റ് ടി.ചക്രവർത്തിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഒ.രാജഗോപാല്‍ എം.എല്‍.എ മുഖ്യാതിഥിയായി. കബഡിയെ ഒളിംപിക് ഇനമായി ഉടന്‍ അംഗീകരിക്കുന്നതിന് ആവശ്യമായ രാജ്യാന്തര നീക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രത്യാശ രേഖപ്പെടുത്തി.

കബഡിയെ ഒളിംപിക്‌സ് ഇനമായി അംഗീകരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ലക്ഷം പേര്‍ ഒപ്പിട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുന്ന നിവേദനത്തില്‍ അഞ്ജു ബോബി ജോര്‍ജ്ജ് ഒപ്പു വച്ചു. തുർന്ന്   ഉത്തരക്ഷേത്രവും (പഞ്ചാബ്) രാജസ്ഥാന്‍ ക്ഷേത്രവും തമ്മില്‍ നടന്ന  പ്രദര്‍ശനമല്‍സരവും നടന്നു.

കബഡിക്ക് കാലാനുസൃതമായി കൈവന്ന മാറ്റങ്ങളും അന്താരാഷട്ര മത്സരങ്ങളില്‍ കബഡിക്കുള്ള സാദ്ധ്യതകളും ആമുഖ പ്രസംഗത്തിൽ എം.നന്ദകുമാര്‍ ഐ.എ.എസ് (റിട്ട.) വിശദമാക്കി. വിദ്യാഭാരതി ജോ.സെക്രട്ടറി എന്‍.സി.റ്റി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ജെപി. ദേശീയ കൗസില്‍ അംഗം കരമന ജയൻ; ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിർമ്മലൻ; ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ എസ്.രാമചന്ദ്രന്‍ നായർ എന്നിവർ ആശംസകള്‍ നേര്‍ന്നു. സംഘാടക സമിതി ജനറല്‍ കൺവീനർ ഡോ.സി.സുരേഷ്‌കുമാർ സ്വാഗതവും, ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ കെ.പ്രതാപ് റാണ കൃതജ്ഞതയും പറഞ്ഞു.

അഞ്ജുവിന് ആദരസൂചകമായി വിദ്യാഭാരതി ക്ഷേത്രീയ ഓർഗനൈസിംഗ് സെക്രട്ടറി എ.സി.ഗോപിനാഥ് ഉപഹാരം നൽകി.

നാളെ (22 ഒക്‌ടോബര്‍) കായികവിദഗ്‌ദ്ധര്‍ പങ്കെടുക്കുന്ന സെമിനാറിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അദ്ധ്യക്ഷത വഹിക്കും.

വിദ്യാഭാരതി സ്പോർട്സ് കോ-ഓർഡിനേറ്റർ പ്രൊഫ.എം.മാധവൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ 23ന് (ഞായര്‍) നടക്കുന്ന സമാപന സമ്മേളനം പാർലമെന്റ് അംഗം റിച്ചാർഡ് ഹേ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ. സി.കെ.ഹരീന്ദ്രന്‍ മുഖ്യാതിഥിയും ബി.ജെ.പി. മുന്‍ സംസ്ഥാനാദ്ധ്യക്ഷൻ വി.മുരളീധരന്‍ മുഖ്യപ്രഭാഷകനുമായിരിക്കും.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

Latest News

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies