അഹമ്മദാബാദ്: കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലോക ചാമ്പ്യൻമാരാകുന്നത്. കലാശപോരാട്ടത്തിൽ ഇറാനെ 29 നെതിരെ 38 പോയിന്റുകൾക്കാണ് ഇന്ത്യ കീഴടക്കിയത്.
സെമിയിൽ തായ്ലൻഡിനെ ആധികാരികമായി കീഴടക്കിയാണ് ഇന്ത്യ ഫൈനലിന് അർഹത നേടിയത്. കഴിഞ്ഞ രണ്ടുവട്ടവും ഇറാനായിരുന്നു ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.