മൊഹാലി: മൊഹാലി ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. കിവീസ് ഉയര്‍ത്തിയ 286 റണ്‍സ് വിജയ ലക്ഷ്യം 10 പന്ത് ബാക്കിനില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
154 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ വിജയ ശില്പി. 80 റണ്‍സുമായി നായകന് ധോണി കോഹ് ലിയ്ക്ക് മികച്ച പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ ധോണിയും കോഹ് ലിയും ചേര്‍ന്ന് നേടിയ 151 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 49.2 ഓവറില്‍ 285 റണ്‍സിന് ഓളൗട്ടാകുകയായിരുന്നു.