പനജി : ഐഎസ്എല്ലിൽ ഗോവയെ തകർത്ത് കേരളാബ്ലാസ്റ്റേഴ്സ്.എഫ്.സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്.ജയത്തോടെ എട്ടു പോയിന്റുമായി കേരള ടീം അഞ്ചാമതെത്തി.
ഗോവൻ മണ്ണിൽ കേരളാ ബ്ലാസ്റ്റേഴ്സ് ചരിത്രം തിരുത്തിയെഴുതി.ആദ്യ പകുതി പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതി അതിശക്തരായി തിരിച്ചെത്തി സീക്കോയുടെ സംഘത്തെ കെട്ടുകെട്ടിച്ചു.മഡ്ഗോവയിൽ ആദ്യം കാർണിവലിന് തിരികൊളുത്തിയത് എഫ്.സി ഗോവയുടെ ജൂലിയോ സെസാർ. (1-0)
പിന്നെ കളി മാറി.തിരിച്ചടിക്കാൻ മൈക്കൽ ചോപ്രയുടേയും ഹോസുവിന്റെയും നേതൃത്വത്തിൽ ഇരച്ചുകയറിയതോടെ ഗോവൻ പ്രതിരോധം വിറച്ചു.46 മിനിട്ടിൽ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത് മലയാളി താരം മുഹമ്മദ് റാഫി. (1-1)
84-)0 മിനിട്ടിൽ ഗോവൻ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത് ബെൽഫോർട്ട്. (2-1) ലീഡ് ഉയർത്താൻ അവസാന മിനിട്ടിൽ ലഭിച്ച അവസരം നാസോൺ പാഴാക്കി.ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഗോവയിൽ ജയം സ്വന്തമാക്കുന്നത്.