റാഞ്ചി : ന്യൂസിലൻഡിനെതിരായ റാഞ്ചി ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി.19 റൺസിനാണ് ഇന്ത്യയുടെ പരാജയം.ന്യൂസിലണ്ട് ഉയർത്തിയ 261 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.3 ഓവറിൽ 241 റൺസിന് പുറത്തായി.57 റൺസെടുത്ത അജിങ്ക്യാ രഹാനെയാണ് ടോപ് സ്കോറർ.വിരാട് കോഹ് ലി 45 ഉം അക്ഷർ പട്ടേൽ 38ഉം റൺസെടുത്ത് പുറത്തായി.
മധ്യനിര ബാറ്റ്സ്മാന്മാർ ചുവടുറപ്പിക്കാഞ്ഞതാണ് ഇന്ത്യയ്ക്ക് വിനയായത്.കിവീസിനായി ടിം സൗത്തി 3 ഉം ട്രെന്റ് ബോൾട്ട്,ജെയിംസ് നീഷം എന്നിവർ 2 വീതവും വിക്കറ്റ് വീഴ്ത്തി.ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2 മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും ഒപ്പമെത്തി.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് മാർട്ടിൻ ഗുപ്റ്റിലിന്റെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് നിശ്ചിത ഓവറിൽ 260 റൺസ് അടിച്ചെടുത്തത്.