വിശാഖപട്ടണം: ഇന്ത്യ – ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിൽ, രണ്ട് ജയവുമായി തുല്യത പാലിക്കുന്നതിനാൽ, ഇരു ടീമുകൾക്കും മത്സരം ഏറെ നിർണായകമാണ്.
ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ബാറ്റിംഗിൽ മധ്യനിരയുടെ മോശം ഫോമാണ് ടീം ഇന്ത്യയെ അലട്ടുന്നത്. അതേ സമയം,ഓൾറൗണ്ടർമാരുടെ മികവിൽ ഇന്ത്യയെ രണ്ട് വട്ടം കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കീവിസ് പോരാട്ടത്തിന് ഇറങ്ങുന്നത്.
ഇന്ത്യയിൽ ആദ്യ പരമ്പര നേട്ടമാണ് കെയ്ൻ വില്യംസണും സംഘവും ലക്ഷ്യമിടുന്നത്.