കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് തിരയുന്ന സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ സംസ്ഥാനം വിട്ടെന്ന സൂചനയേത്തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾക്കെതിരേ തിങ്കളാഴ്ച പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം.
അതേസമയം കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ സക്കീർ ഹുസൈൻ ഉണ്ടായിരുന്നുവെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. അവിടെ നിന്നും കുടകിലേയ്ക്കു കടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉടൻ തന്നെ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് വിവരം.