മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിൽ ചേരുന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിക്കുക. ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കിയ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടാകില്ല.
അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന ഇഷാന്ത് ശർമ്മ ടീമിൽ തരിച്ചെത്താനാണ് സാധ്യത. ഓപ്പണർ ഗൗതം ഗംഭീറിനെ സെലക്ടർമാർ ടീമിൽ നിലനിർത്താനാണ് സാധ്യത. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം 9ന് രാജ്കോട്ടിൽ ആരംഭിക്കും.
പരമ്പരകൾക്കായി ഇംഗ്ലണ്ട് ടീം ഇന്ന് എത്തും.