ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി ബാഴ്സലോണയെ കീഴടക്കിയത്.
സൂപ്പർ താരം ലയണൽ മെസിയുടെ ഗോളിൽ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, 39 ആം മിനിറ്റിൽ ഗുണ്ടോഗൻ സിറ്റിക്കായി സ്കോർ ചെയ്തതതോടെ കളിയുടെ ഗതി മാറി. രണ്ടാം പകുതിയിൽ ബാഴ്സ പോസ്റ്റിൽ രണ്ടുതവണ നിറയൊഴിച്ചാണ് മാഞ്ചസ്റ്റർ ടീം നിർണായക വിജയം പിടിച്ചെടുത്തത്.
ഗുണ്ടോഗൻ രണ്ടാംവട്ടവും ഗോൾ നേടിയപ്പോൾ, ഡി ബ്രൂയിനും ലക്ഷ്യം കണ്ടു.