മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ് ലി നയിക്കുന്ന ടീമിൽ ഹർദിക് പാണ്ഡ്യ പുതുമുഖമായെത്തും.
കെ.എൽ.രാഹുൽ, ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരെ പരിക്ക് മൂലം ടീമിലേക്ക് പരിഗണിച്ചില്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിൽ മടങ്ങിയെത്തിയ ഓപ്പണർ ഗൗതം ഗംഭീറിനെ ടീമിൽ നിലനിർത്തി. ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമയും ടീമിൽ മടങ്ങിയെത്തി.
ഏകദിനങ്ങളിലെയും ട്വന്റി–20യിലെയും മികച്ച പ്രകടനം പാണ്ഡ്യയ്ക്ക് തുണയാവുകയായിരുന്നു. മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് അദ്ധ്യക്ഷനായ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.