ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.ഷോപിയാനിലെ ദബ്ജാൻ മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് തെരച്ചിലിനെത്തിയ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയായിരുന്നു.