കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. എത്യോപ്യയിൽ നിന്ന് കൊച്ചിയിലെത്തിയ കെനിയൻ പൗരൻ മിഷേൽ എൻഗംഗ ഡിആർഐയുടെ പിടിയിലായി. ആറ് കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
ക്യാപ്സ്യൂൾ രൂപത്തിലാണ് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. മിഷേലിന്റെ ആമാശയത്തിൽ നിന്ന് 50-ലേറെ ലഹരി ഗുളികകൾ കണ്ടെത്തി. ഗുളികകളിൽ 668 ഗ്രാം കൊകെയ്നാണ് ഒളിപ്പിച്ചിരുന്നത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഗുളികകൾ പുറത്തെടുത്തത്.