രാജ്കോട്ട് : ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ് ലിയുടെ പിറന്നാളാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോഹ് ലിയുടെ ഇരുപത്തിയെട്ടാം ജന്മദിനാഘോഷം രാജ് കോട്ടിൽ ഇന്ത്യൻ ടീമിനൊപ്പമായിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന് ശേഷം അനുഷ്കയ്ക്കൊപ്പം കേക്ക് മുറിച്ചതും ചർച്ചയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മാതൃകയിലുള്ള കേക്കാണ് കോഹ് ലി മുറിച്ചത്.
കോഹ് ലിയ്ക്ക് സഹതാരങ്ങൾ ആശംസ നേരുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.