NewsSports

സ്പാനിഷ് ലാലിഗ; ബാഴ്‍സയ്ക്ക് ജയം

സ്പാനിഷ് ലാലിഗയിൽ കരുത്തരായ ബാഴ്‍സലോണയ്ക്ക് ജയം. സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കറ്റാലൻ ടീം മറികടന്നത്. 15 ആം മിനിട്ടിൽ വിറ്റോളോയിലൂടെ സെവിയ്യയാണ് ആദ്യം ഗോളടിച്ചത്. സെർജിയോ റോബർട്ടോയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ.

43ആം മിനിട്ടിൽ സൂപ്പർ സ്ട്രൈക്കർ ലയണൽ മെസി ബാഴ്‍സയെ ഒപ്പമെത്തിച്ചു. 61 ആം മിനിട്ടിൽ യുറുഗ്വൻ സ്ട്രൈക്കർ ലൂയി സുവാരസ് ജയമുറപ്പിച്ച ഗോൾ നേടി. ലീഗിൽ തുടർച്ചയായ രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ച ലൂയി സുവാരസിന് മലാഗയ്ക്ക് എതിരായ അടുത്ത മത്സരം കളിക്കാനാവില്ല.

11 മത്സരങ്ങളിൽ നിന്ന് 25 പോയിന്‍റുള്ള ബാഴ്‍സലോണ റയൽമാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close