രാജ്കോട്ട്: ഇന്ത്യക്കെതിരായ രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിൽ. ജോ റൂട്ടിന്റെയും(124) മൊയിൻ അലിയുടെയും(117) ബെൻ സ്റ്റോക്സിന്റെയും(128) സെഞ്ച്വറിയുടെ മികവിൽ 537 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.
ആദ്യദിനം മൂന്ന് വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന ഇംഗ്ലണ്ടിനെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോ റൂട്ട് മോയിന്‍ അലി കൂട്ടുകെട്ട് ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
നാല് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം തുടങ്ങിയത്. അതിവേഗത്തിൽ സ്കോർ ചെയ്ത ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും ആർ.അശ്വിനും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.