ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര മുട്ടുമടക്കി. രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസിസിന് 85 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 48 റണ്‍സ് നേടിയ നായകന്‍ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസിസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ പിടിമുറുക്കിയ സന്ദര്‍ശകര്‍ക്ക് വേണ്ടി ഫിലാന്‍ഡര്‍ അഞ്ച് വിക്കറ്റ് നേടി. ആഥിതേയരുടെ സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് എത്തിയപ്പോഴേക്കും ഓപ്പണര്‍മാര്‍ കൂടാരം കയറി. ഒരു റണ്‍സെടുത്ത വാര്‍ണറിനെ ഫിലാന്‍ഡറും ജോ ബേണ്‍സിനെ ആബോട്ടുമാണ് പുറത്താക്കിയത്.
സ്റ്റീവ് സ്മിത്തിനെ കൂടാതെ 10 റണ്‍സ് നേടിയ ജോ മെനി മാത്രമാണ് ഓസിസ് നിരയില്‍ രണ്ടക്കം കടന്നത്. 80 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സ്മിത്ത് പുറത്താകാതെ നിന്നു.
ഫിലാന്‍ഡറിന് പുറമെ ദക്ഷിണാഫ്രിക്കക്കായി ആബോട്ട് മൂന്നും റബാട ഒരു വിക്കറ്റും വീഴ്‌ത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലാണ്.















