ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പോർച്ചുഗലിനും ബെൽജിയത്തിനും തകർപ്പൻ ജയം. ബെൽജിയം എസ്തോണിയയെ ഒന്നിനെതിരെ എട്ട് ഗോളിന് തകർത്തു. റൊമേലു ലുക്കാക്കു, ഡ്രൈസ് മെർട്ടൻ എന്നിവരുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ബെൽജിയത്തിന്റെ ജയം.
പോർച്ചുഗൽ 4-1ന് ലാത്വിയയെ കീഴടക്കി. പറങ്കിപ്പടയ്ക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടി. വില്യം, ബ്രൂണേ ആൽവ്സ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകൾ.