ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. കൊളംബിയയെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തിലാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.
ഒന്‍പതാം മിനിറ്റില്‍ ഇടങ്കാലന്‍ ഫ്രീകിക്കിലൂടെ മെസിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. 22-ാം മിനിറ്റില്‍ മെസിയുടെ പാസില്‍ നിന്ന് ലൂക്കാസ് പ്രോറ്റോ ലീഡുയര്‍ത്തി. 83-ാം മിനിറ്റില്‍ മെസി പോസ്റ്റിനടുത്തു വച്ചു നല്കിയ പാസ് നെറ്റിലേയ്ക്ക് വഴിതെറ്റാതെ അടിച്ചുകയറ്റി ഡി മരിയ ഗോള്‍ പട്ടിക തികച്ചു.
ജയത്തോടെ കൊളംബിയയെ മറികടന്ന് അര്‍ജന്റീന പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 24 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. ഉറുഗ്വായ് രണ്ടാമതും ഇക്വഡോര്‍ മൂന്നാമതുമാണ്.