മുംബൈ: ഐ.എസ്.എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ് സിയെ നേരിടും. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. 15 പോയിന്റുമായി നിലവിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം.
ഗോവയ്ക്കും ചെന്നൈയൻ എഫ്.സിയ്ക്കുമെതിരെ ഹോം ഗ്രൗണ്ടിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് എവേ മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
അതേ സമയം, അവസാന രണ്ട് മത്സരങ്ങളിലും ജയം നേടാനാകാത്തത് മുംബൈയെ അലട്ടുന്നുണ്ട്.