ചെന്നൈ: ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി- അത്ലറ്റികോ ഡി കൊൽക്കത്ത പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ നേടി.
പോർച്ചുഗീസ് താരം പോസ്റ്റിഗ കൊൽക്കത്തയ്ക്കായി 39 ആം മിനിറ്റിൽ ലീഡ് നേടി. കളി തീരാൻ 13 മിനിറ്റ് ബാക്കി നിൽക്കെ, സൂക്കി ചെന്നൈയിന്റെ സമനില ഗോൾ കണ്ടെത്തി. ഇതോടെ 15 പോയിന്റുമായി അത്ലറ്റികോ ഡി കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
14 പോയിന്റുമായി ചെന്നൈയിൻ എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് പിന്നിൽ ആറാം സ്ഥാനത്താണ്. 19 പോയിന്റുമായി മുംബൈ സിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 17 പോയിന്റുമായി ഡൽഹിയാണ് രണ്ടാമത്.