നിയമനിർമ്മാണസഭകളിൽ സ്തംഭിക്കുന്നതും പാവപ്പെട്ടവന്റെ പണമല്ലേ?
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിയമനിർമ്മാണസഭകളിൽ സ്തംഭിക്കുന്നതും പാവപ്പെട്ടവന്റെ പണമല്ലേ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2016, 01:35 pm IST
FacebookTwitterWhatsAppTelegram

-കാവാലം ജയകൃഷ്ണൻ

പാർലമെന്റിന്റെ ശൈത്യകാലസമ്മേളനം ആരംഭിച്ചതു മുതൽ ഇന്നു വരെയും ബാലിശമായ ന്യായവാദങ്ങളുടെ പേരിൽ സഭ അലങ്കോലമാവുകയോ, നിർത്തി വയ്‌ക്കേണ്ടി വരികയോ ചെയ്യുകയാണ്. കറൻസി മാറ്റം വിഷയമായി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷപ്പാർട്ടികൾ സഭ അലങ്കോലമാക്കുന്നത്. രാജ്യം നിർണ്ണായകമായ ഒരു സാമ്പത്തിക പരിണാമത്തിനും, നവീകരണത്തിനും സാക്ഷ്യം വഹിക്കുമ്പോൾ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും പ്രവർത്തിക്കേണ്ട പ്രതിപക്ഷപ്പാർട്ടികളാണ് ഗുരുതരമായ ഈ കൃത്യവിലോപം കാണിക്കുന്നതെന്ന് നാം ഓർക്കേണ്ടതുണ്ട്.

അടിസ്ഥാനരഹിതമായ ന്യായവാദങ്ങളുടെ പേരിലാണ് ഇക്കൂട്ടർ ഓരോ ദിവസവും സഭ സ്തംഭിപ്പിക്കുന്നത്. എളുപ്പത്തിൽ ഉദാഹരിക്കാവുന്ന ഒരു സംഭവം സൂചിപ്പിക്കാം; കറൻസി മാറ്റത്തേത്തുടർന്ന് മരിച്ചവർക്കു വേണ്ടി സഭ അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിയടക്കമുളളവർ ഒരു ദിവസം സഭ സ്തംഭിപ്പിച്ചത്. ഈ ആവശ്യത്തിനു പിന്നിൽ എന്തു ന്യായമാണുളളത്? കറൻസി നിരോധനത്തേത്തുടർന്ന് ഒരു പൊലീസ് നടപടിയോ, കലാപമോ ഉണ്ടായിട്ടില്ല. അത്തരം ക്രമസമാധാനപ്രശ്നങ്ങളുടെയൊന്നും പേരിലല്ല അഥവാ മരണങ്ങൾ ഉണ്ടായെങ്കിൽ തന്നെ സംഭവിച്ചിട്ടുളളത്. മാദ്ധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്ന ഇത്തരം വാർത്തകൾ പലതും വ്യാജമോ, പെരുപ്പിച്ചു കാട്ടിയതോ ആണെന്ന് വ്യക്തമായതുമാണ്. ഈ സാഹചര്യത്തിൽ രാഷ്‌ട്രത്തിന്റെ പരമോന്നത നിയമനിർമ്മാണസഭകൾ, ഈ നാട്ടിലെ ദരിദ്രനും, സമ്പന്നനും, യാചകർ വരെ നികുതി നൽകുന്ന ലക്ഷങ്ങളുടെ വില ഓരോ മിനുട്ടിനുമുളള പ്രവർത്തനം സ്തംഭിപ്പിക്കുന്നത് രാജ്യദ്രോഹത്തിനു തുല്യമായേ പൗരബോധമുളളവർക്കു കാണാൻ കഴിയൂ.

വരിയിൽ നിൽക്കേണ്ടി വരുന്ന സാധാരണക്കാരേക്കുറിച്ചു വാചാലരാകുന്ന ചില തൽപ്പര രാഷ്‌ട്രീയ കക്ഷികൾ അതേ സാധാരണക്കാരുടെ ലക്ഷങ്ങളാണ് സഭ സ്തംഭിപ്പിക്കുന്നതിലൂടെ ഇല്ലായ്മ ചെയ്യുന്നതെന്ന് ചിന്തിക്കാത്തതെന്തു കൊണ്ടാണ്? അനുദിനം രാജ്യത്തു നടക്കേണ്ട ഗൗരവതരവും, സങ്കീർണ്ണവുമായ നിരവധി പുരോഗമനാത്മക പ്രവർത്തനങ്ങളെ, രാഷ്‌ട്രനിർമ്മിതിയെ, ആഭ്യന്തര വികസനത്തെ ഒക്കെക്കുറിച്ച് ചിന്തിക്കുകയും, തീരുമാനങ്ങളെടുക്കുകയും ചെയ്യേണ്ട ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലിരുന്ന് ആഭിചാരക്രിയ ചെയ്യുകയാണിക്കൂട്ടർ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരോദാത്തമായ തീരുമാനത്തിന്റെ ഗുണഫലങ്ങൾ ഭാരതം ഇനി കാണാനിരിക്കുന്നതേയുളളൂ. കോടിക്കണക്കിനു രൂപയുടെ കളളനോട്ടുകളാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതെയായത്. രാഷ്‌ട്രനിർമ്മിതിക്കു മുതൽക്കൂട്ടാവേണ്ട ഒരു ലക്ഷത്തിനു മുകളിൽ കോടി രൂപയാണ് ഈ തീരുമാനം വഴി റിസർവ്വ് ബാങ്ക് തിരിച്ചു പിടിച്ചത്. അതു പോലും കണക്കുകൾ പ്രകാരം പത്തു ശതമാനമേ ആയിട്ടുളളൂ എന്നും വിലയിരുത്തപ്പെടുമ്പോൾ, ഭാരതത്തിലുടനീളമായി കളളപ്പണക്കാരുടെ നിലവറകളിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന പണത്തിന്റെ ബാഹുല്യം എത്രയെന്ന് നാം ചിന്തിക്കണം. ഭാരതത്തെ ഒരു വികസിതരാഷ്‌ട്രമായി പടുത്തുയർത്താൻ പര്യാപ്തമായ നിധിശേഖരമാണ് നമുക്കിടയിൽ ഒളിഞ്ഞു കിടന്നത്. ലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങൾക്ക് അന്നമുണ്ണാനുളള പണമാണ് സ്വാർത്ഥമതികളുടെ സ്വകാര്യ ശേഖരത്തിൽ മറഞ്ഞിരുന്നത്. ചികിത്സകിട്ടാതെയും, പോഷകാഹാരമില്ലാതെയും ഇന്നും വിലപിക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അവകാശമാണ് രാഷ്‌ട്രീയക്കാരുൾപ്പെടെയുളളവരുടെ കൈകളിൽ വീർപ്പു മുട്ടിക്കഴിഞ്ഞിരുന്നത്. ഈ കളളപ്പണശേഖരത്തിനെല്ലാം പുറമേയാണ് പാകിസ്ഥാനിൽ നിന്നും അച്ചടിച്ച് വിതരണം ചെയ്തിരുന്ന കോടിക്കണക്കിനു കളളനോട്ടുകൾ.

രാഷ്‌ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അനുദിനം താഴെയ്‌ക്കു വലിച്ചിരുന്ന ഈ സമസ്യയ്‌ക്ക് പരിഹാരം കാണാൻ പ്രധാനമന്ത്രി സ്വീകരിച്ച സാഹസികമായ മാർഗ്ഗം ഒരിക്കലും സ്വാർത്ഥമതിയായ ഒരു രാഷ്‌ട്രനേതാവിന് സ്വപ്നം കാണാൻ പോലും കഴിയില്ല. കാരണം നാമിന്നു കാണുന്നതു പോലെ നിരവധി പ്രതിഷേധങ്ങളെയും, വിമർശനങ്ങളെയും നേരിടാൻ ഒരു രാഷ്‌ട്രനേതാവും ആഗ്രഹിക്കുകയില്ല. അതേസമയം, ജനസമ്മതിയേക്കാൾ രാഷ്‌ട്രനന്മ കൊതിച്ച നരേന്ദ്രമോദി തന്റെ ഉറച്ച തീരുമാനം നടപ്പാക്കുകയായിരുന്നു. അതാവട്ടെ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറയിൽ കരുത്തിന്റെ ശിലാഫലകങ്ങൾ പണിഞ്ഞു ചേർക്കുകയും ചെയ്യുന്നു.

ഓരോ തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയക്കാർ ആയുധമാക്കാറുളള ദാരിദ്ര്യം, വിലക്കയറ്റം, അഴിമതി, കളളപ്പണം, വാസസ്ഥലം ഇങ്ങനെ ഒരു സാധാരണക്കാരന്റെ അടിസ്ഥാന അവകാശങ്ങളിന്മേൽ ശാശ്വതമായ ഒരു പരിഹാരത്തിനായാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. ആ ശ്രമത്തെ ജാതി-മത-കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ രാഷ്‌ട്രത്തെ ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്തപ്പോൾ കൊടും വിമർശനങ്ങളും, ഭീഷണിയും, ഇരവാദവുമായി ജനങ്ങളെ ഭയപ്പെടുത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നാം നികുതി കൊടുക്കുന്ന പണം കൊണ്ട് നടന്നു പോകുന്ന നിയമനിർമ്മാണസഭകളിൽ, നാം അനുവദിച്ചു കൊടുത്ത സർവ്വ ആനുകൂല്യങ്ങളും പറ്റി, പണിയെടുക്കാതെ അവിടുത്തെ പ്രവർത്തനം സ്തംഭിപ്പിക്കുന്നവർ രാഷ്‌ട്രത്തിന്റെ എത്ര വലിയ ശത്രുക്കളാണെന്നും നാം തിരിച്ചറിയണം. കളളപ്പണം മാത്രമല്ല ഇത്തരക്കാരുടെ പൊയ്മുഖങ്ങൾ കൂടിയാണ് ഇത്തരം സംഭവങ്ങളിലൂടെ മറനീക്കി പുറത്തു വരുന്നത്.

ShareTweetSendShare

More News from this section

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

Latest News

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies