ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2026, 10:31 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ആഗോളതലത്തില്‍ വലിയ പ്രതിസന്ധികളും വെല്ലുവിളികളും നിലനില്‍ക്കുമ്പോഴും ഇന്ത്യ ശക്തമായ നിലയിലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ രാജ്യം ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഒരു സാഹചര്യത്തിലും ഇന്ത്യയുടെ തല കുനിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്നൗവില്‍ സംഘടിപ്പിച്ച ‘പ്രബുദ്ധജന്‍, വരിഷ്ഠജന്‍ സംവാദ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ അന്താരാഷ്‌ട്ര പദവി ഉയര്‍ന്നതായും ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങള്‍ സമൂഹത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്നും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പാദനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഭൂരിഭാഗം പ്രതിരോധ സാമഗ്രികളും ഉപകരണങ്ങളും ഇപ്പോള്‍ തദ്ദേശീയമായി തന്നെയാണ് നിര്‍മ്മിക്കുന്നത്. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ഈ സ്വാശ്രയത്വം രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വലിയ കരുത്താണ് പകരുന്നത്.

താന്‍ പ്രതിനിധീകരിക്കുന്ന ലഖ്നൗ മണ്ഡലം പ്രതിരോധ ഗവേഷണങ്ങളുടെയും ഉല്‍പ്പാദനങ്ങളുടെയും പ്രധാന കേന്ദ്രമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ബ്രഹ്‌മോസ് മിസൈല്‍ പദ്ധതി ഉള്‍പ്പെടെയുള്ള നിരവധി പ്രതിരോധ അനുബന്ധ യൂണിറ്റുകള്‍ നഗരത്തില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡി.ആര്‍.ഡി.ഒ ലബോറട്ടറികളുടെ വിപുലീകരണം വഴി രാജ്യത്തെ യുവാക്കള്‍ക്ക് ഗവേഷണ രംഗത്തും നവീകരണ രംഗത്തും മികച്ച അവസരങ്ങളാണ് ഒരുങ്ങുന്നത്.

ലഖ്നൗവിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കവേ, 2014-ല്‍ താന്‍ എംപിയായി ചുമതലയേല്‍ക്കുമ്പോള്‍ നഗരത്തിലെ പ്രധാന വില്ലന്‍ ഗതാഗതക്കുരുക്കായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതിന് പരിഹാരമായി റിങ് റോഡ് പദ്ധതിക്ക് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കിയതിന്റെ പ്രയോജനം ഇപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

യുപിയിലെ ക്രമസമാധാന നിലയില്‍ വലിയ പുരോഗതിയുണ്ടായതായി അദ്ദേഹം പ്രശംസിച്ചു. നിലവില്‍ അഞ്ച് അന്താരാഷ്‌ട്ര വിമാനത്താവളങ്ങളാണ് സംസ്ഥാനത്തുള്ളത്. ലഖ്നൗ-കാന്‍പൂര്‍ എക്സ്പ്രസ്വേ പോലുള്ള വലിയ പദ്ധതികള്‍ വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നിലവില്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിനടുത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടുത്തെ യൂണികോണ്‍ കമ്പനികള്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ശേഷിയുടെ പ്രതീകമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Tags: rajnath singhdefence minister
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies