യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനും ബൊറൂസിയ ഡോർട്ട്മുണ്ടിനും ജയം. കരുത്തരായ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് സ്പോർട്ടിംഗ് ലിസ്ബണിനെ തോൽപ്പിച്ചു. റയലിനായി റാഫേൽ വരാണെ, കരീം ബെൻസീമ എന്നിവരാണ് ഗോൾ നേടിയത്.
ബൊറൂസിയ ഡോർട്ട്മുണ്ട് നാലിനെതിരെ എട്ട് ഗോളിന് ലെഗിയ വാഴ്സയെ തകർത്തു. മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് മൊണാക്കോ, ടോട്ടൻഹാം ഹോട്സ്പറിനെ കീഴടക്കി.
ഇന്ന് ബാഴ്സലോണ കെൽറ്റിക്കിനേയും,അത്ലറ്റികോ മാഡ്രിഡ്, പിഎസ്വി ഐന്തോവനേയും നേരിടും.